ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭ്യമാണ്. താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം സേവ് ചെയ്യുക.
DOWNLOAD FORMസമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.സികെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി നേതൃത്വം നൽക്കുന്ന ആലത്തൂർപടി ദർസിന് കീഴിൽ പ്രവർത്തിക്കുന്ന 40+ ദർസുകളുടെ കൂട്ടായ്മ സുഫ്ഫ ദർസ് കോഡിനേഷനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ദർസാണ് അൻസാറുൽ ഇസ്ലാം സുഫ്ഫ ദർസ്. ഇസ്‌ലാമിന്റെ തനിമയാർന്ന സരണിയായ അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന്റെ ഉദാത്തമായ ആശയങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന വിദ്യഭ്യാസ സംരംഭമാണ് അൻസാറുൽ ഇസ്ലാം സുഫ്ഫ ദർസ്.
ആത്മീയവും ഭൗതികവുമായ അറിവുകളെ സമന്വയിപ്പിച്ചുകൊണ്ട്, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള ഉത്തമ പണ്ഡിതരെ സമൂഹത്തിന് സമർപ്പിക്കുകയാണ് നമ്മുടെ ദൗത്യം.
കേവലം വിദ്യഭ്യാസത്തിനപ്പുറം ഓരോ വിദ്യാർത്ഥിയുടെയും ആത്മീയ ശുദ്ധീകരണത്തിനും വ്യക്തിത്വ വികാസത്തിനും നാം മുൻഗണന നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പഠന പരിസരവും പരിചയസമ്പന്നരായ ഉസ്താദുമാരുടെ നേതൃത്വവും സുഫ്ഫ ദർസിന്റെ പ്രത്യേകതയാണ്.
സുഫ്ഫ ദർസ് കോഡിനേഷന് കീഴിൽ സുഫ്ഫ ദർസ് സിലബസ് അനുസരിച്ച് പഠനം.
പാരമ്പര്യ കിതാബുകളിൽ ആഴത്തിലുള്ള പഠനം, സനദോടുകൂടിയുള്ള ഖുർആൻ തജ്‌വീദ് ക്ലാസുകൾ.
അർദ്ധ വാർഷിക പരീക്ഷ സുഫ്ഫ ദർസ് കോഡിനേഷന് കീഴിലും, വാർഷിക പരീക്ഷ ജംഇയ്യതുൽ മുദർരിസീൻ സംസ്ഥാന സമിതിക്ക് കീഴിലും നടത്തപെടുന്നു. കൂടാതെ മാസാന്ത മൂല്യനിർണയവും.
9,10,+1,+2, Degree, PG പഠന സൗകര്യങ്ങൾ. കൂടാതെ അറബിക് & ഉറുദു ഡിപ്ലോമ കോഴ്സ്. ഹൈദരാബാദ് നിസാമിയ്യ കോഴ്സ്
അറബി, മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷാപഠനം വ്യവസ്ഥാപിതമായി നടത്തപെടുന്നു.
ആധുനിക ലൈബ്രറിയും കമ്പ്യൂട്ടർ ബേസിക് & അഡ്വാൻസ് പഠനവും.
സൗജന്യ താമസവും കാന്റീൻ സൗകര്യത്തോടെയുള്ള മികച്ച ഭക്ഷണവും, എക്സസൈസ് വ്യായാമ സൌകര്യവും
പ്രസംഗം, എഴുത്ത്, ഇമാമത്ത്, ഖുത്വുബ പരിശീലനം, സോഫ്റ്റ് സ്കിൽ & മോട്ടിവേഷൻ ക്ലാസുകൾ.
ആത്മീയ ഉണർവിനായി മഹാന്മാരുടെ ചാരത്തേക് പ്രത്യേക സിയാറത്ത് പഠന യാത്രകൾ.